ക്ഷേത്രത്തിൽ മാലിന്യം കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ചു ഒരാൾക്ക് പരിക്ക്


കൊളത്തുർ: ക്ഷേത്രത്തിലെ ഓഫീസ് റൂമിലെ പഴയ വേസ്റ്റ് സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. കൊളത്തൂർ അമ്പലപ്പടിയിലെ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ഓഫീസ് റൂമിലെ പഴയ സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

മുൻ കാലത്ത് അയ്യപ്പൻ വിളക്കിന്റെ വഴിപാടിനായി കൊണ്ടുവന്ന വെടിമരുന്ന് കൂട്ടിയിട്ട വേസ്റ്റിൽ അബദ്ധത്തിൽ പെട്ടതാണ് പൊട്ടിത്തെറിക്ക് കാരണം. ക്ഷേത്രം ഭാരവാഹിയായ കടന്നമറ്റ ഗോപാലന്റെ മകൻ രാമദാസിനെ (62 )പൊള്ളലേറ്റ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും കൈക്കുമാണ് പൊള്ളലേറ്റത്. 30 ശതമാനം പൊള്ളലേറ്റ നിലയിലാണ് രാമദാസിനെ പ്രവേശിപ്പിച്ചത്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

സ്‌ഫോടക വസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചതിന് കേസ് എടുത്തതായി കൊളത്തൂർ പൊലീസ് ഇൻസ്‌പെക്ടർ മധു അറിയിച്ചു. അതേ സമയം സംഭവത്തെ തുടർന്നു നാട്ടിൽ ഏറെ പരിഭ്രാന്തി പരത്തി പല രീതിയും വിഷയത്തെ ചിത്രീകരിച്ച് സന്ദേശങ്ങൾ പരന്നു. ക്ഷേത്ത്രിൽ സ്‌ഫോടനം നടന്നുവെന്ന രീതിയിൽവരെ നാട്ടിൽ ഒരു വിഭാഗം പ്രചരണം നടത്തുന്നുണ്ട്.എന്നാൽ അബദ്ധത്തിൽ സംഭവിച്ച പൊട്ടിത്തെറിക്ക് വർഗ്ഗീയ നിറം നൽകാനുള്ള നീക്കമാണ് ചില സംഘടനകൾ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന് എതിരേ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം മങ്കട ഏരിയ കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേസമയം സ്‌ഫോടക വസ്തു അലക്ഷ്യമായി സൂക്ഷിച്ചതിന് കേസെടുത്തതായി കൊളത്തുർ എസ്ഐ മധു പറഞ്ഞു. എന്നാൽ അബദ്ധത്തിൽ സംഭവിച്ച പൊട്ടിത്തെറിക്ക് വർഗീയ വിഷം നൽകാനുള്ള നീക്കം എസ്.ഡി.പി.ഐ-ആർഎസ്എസ് പ്രവർത്തകർ നടത്തുന്നുവെന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നിട്ടുണ്ട്.

അതേ സമയം സംഭവത്തിൽ നിലവിൽ ദൂരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും കൊളത്തുർ പൊലീസ് പറഞ്ഞു.


നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !