സൗദിയിൽ കാളികാവ് സ്വദേശി ഷോക്കേറ്റ് മരിച്ചു






സൗദിയിൽ  യുവാവ്​ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഇസ്ഹാഖലി (30) മേലേടത്താണ് ജിദ്ദയിലെ ഹംദാനിയയിൽ ജോലി സ്ഥലത്തു വെച്ച് ഷോക്കേറ്റ് മരിച്ചത്. മീറ്റർ ബോക്സിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന വയറിൽ നിന്നാണ് ഷോക്കേറ്റത്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ.

മൃതദേഹം  ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റൽ (അൽ ഹംറ)ലാണുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ  ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ ജലീൽ ഒഴുകൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്​.





നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !