എസ്.വൈ.എസ്. സാന്ത്വനഗ്രാമ നിർമാണത്തിലേക്ക് ഒരേക്കർ ഭൂമി നൽകി സൈതലവി ഹാജി



പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി എസ്.വൈ.എസ്. ഒരുക്കുന്ന സാന്ത്വനഗ്രാമ നിർമാണത്തിന് ഒരേക്കർ ഭൂമി നൽകി മുൻ പ്രവാസി. പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൈതലവി ഹാജിയാണ് ഭൂമി നൽകിയത്. കഴിഞ്ഞദിവസം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖേന സ്ഥലത്തിന്റെ ആധാരം എസ്.വൈ.എസ്. ജില്ലാ ഭാരവാഹികളെ ഏൽപ്പിക്കുകയായിരുന്നു.

എസ്.വൈ.എസ്. മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റിയാണ് പുനരധിവാസ പദ്ധതികളുടെ ഭാഗമായി സാന്ത്വനഗ്രാമം നിർമിക്കുന്നത്. 15 വീടുകളും കളിസ്ഥലവും ഉൾപ്പെടെ അടിസ്ഥാന വിദ്യാഭ്യാസ-ആരാധനാ സൗകര്യങ്ങളും ഒരുക്കിയാണ് സാന്ത്വനഗ്രാമം നിർമിക്കുന്നത്. മർക്കസിൽ നടന്ന ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ്. ജില്ലാപ്രസിഡന്റ് ഇ.കെ. മുഹമ്മദ് കോയ സഖാഫി, ജനറൽസെക്രട്ടറി കെ.പി. ജമാൽ കരുളായി, അസൈനാർ സഖാഫി കുട്ടശ്ശേരി, റഹീം കരുവള്ളി, പി. അബ്ദുറഹ്‌മാൻ കാരക്കുന്ന്, സയ്യിദ് മുർതള ശിഹാബ്, ജഅഫർ അഹ്‌സനി ആനമങ്ങാട്, ഹനീഫ സഖാഫി തുടങ്ങിയവർ പങ്കെടുത്തു.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !