പരപ്പനങ്ങാടിയില്‍ തീവണ്ടിക്കു മുകളില്‍ കയറിയ യുവാവ് ഭീതി പരത്തി





പരപ്പനങ്ങാടി: റെയില്‍വെ സ്‌റ്റേഷനിലെത്തിയ തീവണ്ടിക്ക് മുകളില്‍ കയറിയ യുവാവ് ഭീതി പരത്തി. ഇന്ന് വൈകീട്ട് അഞ്ചിന് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസിന് മുകളിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്.

സ്‌റ്റേഷനിലെത്തിയ വണ്ടിയുടെ എഞ്ചിനുള്ളിലേക്ക് ചാടി കയറിയ യുവാവിനെ പൈലറ്റുമാര്‍ വാതില്‍ അടച്ച് തടഞ്ഞതിനെ തുടര്‍ന്ന് എഞ്ചിന് മുകളില്‍ കൂടി യുവാവ് മുകളില്‍ എത്തുകയായിരുന്നു.

പിന്നിട് കംബാര്‍ട്ട്‌മെന്റിന്റ മുകളിലൂടെ ഓടുകയും കിടക്കുകയും ചെയ്യുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടുമെന്ന ഭീതി സൃഷ്ടിച്ചു. താഴെ നിന്ന് നാട്ടുകാരും യാത്രക്കാരും പിന്നീട് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. യുവാവിന്റെ പരാക്രമം മൂലം ട്രെയിന്‍ ഗതാഗതം ഏറെ നേരെ യാത്ര തടസ്സപ്പെട്ടു. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന യുവാവിനെ റെയില്‍വെ സ്‌റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണ്.




നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !