കരിപ്പൂർ: മുടി വടിച്ചു മാറ്റിയ ശേഷം 25 ലക്ഷം രൂപയുടെ സ്വർണം തലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്.
മുടി വടിച്ചുമാറ്റി തലയില്‍ സ്വർണം ഒട്ടിച്ച ശേഷം മീതെ വിഗു വച്ചാണ് റമീസ് വിമാനമിറങ്ങിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 348 ദുബൈ വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്.
പ്രധാന സ്വർണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസ്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമാനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമം നടന്നിരുന്നു.


