സുഡാനിക്ക് ശേഷം പുതിയ ചിത്രവുമായി സക്കരിയ; ഹലാല്‍ ലവ് സ്റ്റോറി






‘സുഡാനി ഫ്രം നൈജീരിയ’ക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി. സക്കരിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്കാളി ആണ്. ജോജോ ജോസഫും ഇന്ദ്രജിത്ത് സുകുമാരനും ഗ്രേസ് ആന്റണിയും ഷറഫുദ്ധീനുംആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഹലാൽ ലവ് സ്റ്റോറിയിലൂടെ മ ലയാളത്തില്‍ പുതിയൊരു സിനിമ നിര്‍മ്മാണ കമ്പനി കൂടി വരികയാണ്. പപ്പായ ഫിലിംസ് എന്ന പേരില്‍ വരുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഉള്ളത് സംവിധായകന്‍ ആഷിഖ് അബു ആണ്. ആഷിഖ് അബുവിനൊപ്പം ജസ്‌ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ പ്രധാന നിര്‍മ്മാതാക്കൾ ആകുന്നു. എഡിറ്റർ സൈജു ശ്രീധരനുംഛായാഗ്രാഹകൻ അജയ് മേനോനും ആണ്നിര്‍മ്മാണ പങ്കാളികൾ.


ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് ഹലാൽ ലവ് സ്റ്റോറിക്ക് സംഗീതമൊരുക്കുന്നത്. അജയ് മേനോൻ ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ദേശിയ അവാർഡ് ജേതാവ് അനീസ് നാടോടിയാണ് കലാസംവിധാനം നിർവഹിക്കുന്നത്. വലിയ പ്രതീക്ഷയോടെ ആണ് ചിത്രത്തിൻറെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിൽ സ്വീകരിക്കപ്പെടുന്നത്.







നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !