കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കമലിനും ആഷിഖ് അബുവിനുമെതിരെ ബാലവാകാശ കമ്മീഷനിൽ പരാതി. യുവമോർച്ച സംസ്ഥാന കമ്മിറ്റിയിലെ അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്. കുട്ടികളെ രാജ്യവിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി
തിങ്കളാഴ്ച കൊച്ചിയിൽ നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നും കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ വെറളി പൂണ്ട ബിജെപി നേതൃത്വം ഭീഷണിയുമായി സിനിമാ പ്രവർത്തകർക്ക് നേരെ വന്നിരുന്നു
പ്രതിഷേധിച്ചവർക്ക് രാജ്യസ്‌നേഹമില്ലെന്നായിരുന്നു ബിജെപിക്കാരുടെ കണ്ടുപിടിത്തം. ഇൻകം ടാക്‌സിനെ ഓർമിപ്പിച്ചായിരുന്നു യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ ഭീഷണി.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !