ഒരു സമുദായത്തെ മാത്രം മാറ്റി നിർത്തി മറ്റുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നരേന്ദ്ര മോദി സർക്കാർ നിലപാട് രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്സ്ട്ടിച്ചു വീണ്ടും വർഗീയ ധ്രുവീകരണമുണ്ടാകാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ജീവത്യാഗം നൽകിയ സമുദായത്തെ ഒറ്റപ്പെടുത്തി നടത്തുന്ന ഈ ഹീന നീക്കം ഇന്ത്യൻ ഭരണഘടനയുടെ നഗ്നമായ ലംഘനം അനുവദിക്കില്ലെന്നും സമ്മേളനം വ്യക്തമാക്കി.
ലോകത്തെ ഏറ്റവും മഹത്തായ ഭരണഘടന നിലനിൽക്കുന്ന നമ്മുടെ ഇന്ത്യ രാജ്യത്ത് ഇത്തരം നിയമങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരിക്കുന്നവർ ഭരണഘടന മുറുകെ പിടിച്ചു ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം രാജ്യത്ത് സംഘപരിവാര അജണ്ട നടപ്പിലാക്കുകയാണെന്നും ഇത് അനുവദിക്കുകയില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.
യോഗത്തിൽ എസ് ഐ സി റാബിക് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഹംസ ഫൈസി കാളികാവ് അദ്ധ്യക്ഷം വഹിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റഫീഖ് ചുങ്കത്തറ, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, മുസ്ഥഫ വലിയപറമ്പ്, മൊയ്തുപ്പ മേല്‍മുറി, തുടങ്ങിയവർ സംബന്ധിച്ചു. ബീരാൻ കുട്ടി ഒറ്റപ്പാലം മുദ്രാവാക്യം വിളിച്ചു. ജനറൽ സെക്രട്ടറി ഹംസ എന്‍.ഐ.ടി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !