സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി രാഷ്ട്രീയ രംഗപ്രവേശം ചെയ്ത കരുണാകരനു രാഷ്ട്രീയ പ്രതിസന്ധികളെ തരണം ചെയ്യുന്ന തിലുണ്ടായിരുന്ന അസാമാന്യമായ കഴിവ് അദ്ധേഹത്തെ മറ്റു നേതാക്കളിൽ നിന്നും വ്യതിരിക്തനാക്കി.കേരള സംസ്ഥാനത്തിന്റെ വികസനത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ഇച്ചാശക്തിയോടെ നടപ്പാക്കുന്നതിലും കെ. കരുണാകരനുണ്ടായിരുന്ന കഴിവ് അതുല്യമായിരുന്നു എന്നും അനുസ്മരണ ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവും മുൻ നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.എ. മുന്നാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എൻ. ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.
നൗഷാദ് ചാലിയാർ, മുഹമ്മത് ഓമാനൂർ, ഇസ്മായിൽ വണ്ടൂർ, മുനീർ കാരിമുക്ക്, ഇസ്മായിൽ കൂരിപ്പൊയിൽ, സനൂബ് അമരമ്പലം, ഇസ്‌ഹാഖ് കാളികാവ്, അസീസ് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. അലവി ഹാജി കാരിമുക്ക് സ്വാഗതവും ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു. ഫിറോസ് കന്നങ്ങാടൻ, ഉമ്മർ പാറമ്മൽ, ഫരീദ് ചുങ്കത്തറ, മുഹമ്മദലി മഞ്ചേരി, സക്കീർ മൂത്തേടം, ഇസ്മായിൽ കൊണ്ടോട്ടി, അനീസ് അമരമ്പലം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !