ഡൽഹിയിൽ അറസ്റ്റിലായ നേതാക്കൾക്ക് ഐക്യദർഢ്യവുമായി എടക്കരയിൽ എം.എസ്.എഫ് പ്രതിഷേധ മാർച്ച് നടത്തി

0

എടക്കര: പൗരത്വ ഭേദഗതി നിയമത്തിനെതരെ സമരം ചെയ്ത യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ ഗഫാർ, ജനറൽ സെക്രട്ടറി സി കെ സുബൈർ, എം എസ് എഫ് ദേശിയ പ്രസിഡണ്ട് ടി.പി.അഷറഫലി എന്നിവരെ പോലീസ് അറസറ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എടക്കര ബി എസ് എൻ എൽ ഓഫീസിലേക്ക് എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രേധിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പിരിഞ്ഞു പോകാതിരുന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

മാർച്ച് നിലമ്പൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻവർ ഷാഫി ഹുദവി ഉത്ഘാടനം ചെയ്തു. മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപച്ചുകൊണ്ട് സംസാരിച്ചു. സത്താർ മാഞ്ചേരി, ഒ ടി ജെയിംസ്, ടീ പീ ഷരീഫ്, കേ പീ റമീസ്, ഷാരിക് മൂർക്കൻ, ജുനൈൻ ഉലുവാൻ തുടങ്ങിയവർ സംസാരിച്ചു.

മാർച്ചിന്  എംഎസ്എഫ് മലപ്പുറം ജില്ല സെക്രട്ടറി എൻ കെ അഫ്സൽ, മണ്ഡലം പ്രസിഡന്റ് സാജിദ് കെ എ, ജനറൽ സെക്രട്ടറി ബിഷർ എം, ഭാരവാഹികളായ ഇർഷാദ് കക്കോടൻ, ആരിഫ് എ പി, സൽമാൻ ഫാരിസ്, ആഷിഖ് പുല്ലിതൊടിക, ആസിഫലി മൂത്തേടം, ഫവാസ് ചുള്ളിയോട്‌, ഷമീം കുരിക്കൾ, റഷീദ് എടക്കര, സൂഫൈൽ സർഫാസ്, സ്വാലിഹ് കെപി, ഷഫീഖ് റഹ്മാൻ, ജിയാദ് മണക്കാട്, നഹീം ടീ പീ തുടങ്ങിയവർ നേതത്വം നൽകി.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !