ജിദ്ദ: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ. മൂന്നു പേര്‍ക്ക് 24 വര്‍ഷത്തെ തടവും വിധിച്ചു.
ഒക്ടോബര്‍ രണ്ടിനാണ് സൗദി പൌരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സൗദിയും തുര്‍ക്കിയും സ്വന്തം നിലക്കും യുഎന്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്തിയിരുന്നു.സംഭവത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന 21 പേരില്‍ 11 പേരുടെ അറസ്റ്റ് സൗദി അറേബ്യ രേഖപ്പെടുത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്ക് വധശിക്ഷക്ക് പ്രോസിക്യൂഷന്‍ റോയല്‍ കോര്‍ട്ടിനോട് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
വിധി പറയുന്ന നേരത്ത് ഖശോഗിയുടെ കുടുംബത്തിന്റെ പ്രതിനിധികളും തുർക്കി എംബസിയുടെ പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഖശോഗിയുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ ഇസ്തംബൂളിലുള്ള സൗദി കാര്യാലയത്തില്‍ വച്ച് കൊല്ലപ്പെടുന്നത്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !