യാത്രയയപ്പ് സമ്മേളനത്തിൽ അഹമ്മദ് കുട്ടി ഓമാനൂർ അധ്യക്ഷത വഹിച്ചു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല ജനറൽ സെക്രട്ടരി പുത്തനഴി മൊയ്‌ദീൻ ഫൈസി ഉദ്ഘാടനം ചെയ്‌തു. ടിഎച്ച് ദാരിമി പ്രമേയ പ്രഭാഷണം നടത്തി. അബൂബക്കർ ദാരിമി താമരശ്ശേരി, അസൈനാർ ഫറോക്ക്, സുലൈമാൻ പണിക്കരപ്പുറായ, സലീം മണ്ണാർക്കാട്, ജുനൈദ് മാസ്റ്റർ കൊടുവള്ളി, നഫ്‌സൽ വാഴക്കാട് സംസാരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2:2 0 ന് ജിദ്ധയിൽ നിന്ന് പുറപ്പെടുന്ന സഊദി എയർലൈൻസ് വിമാനത്തിൽ കാലത്ത് 10.10 ന് കരിപ്പൂരിലെത്തും.
ഇവിടെ നിന്നും സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചേളാരി സമസ്‌താലയത്തിലേക്ക് ആനയിക്കും. ഇതോടൊപ്പം ഒമാനിലെ സലാലയിൽ നിന്നുൾപ്പെടെയുള്ള അറുപത് മഖാമുകളിൽ നിന്നെത്തുന്ന പതാക ചേളാരിയിൽ നിന്നും 25 ന് പതാക ജാഥയുമായി സമ്മേളനം നടക്കുന്ന കൊല്ലത്ത് എത്തിക്കും.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !