ജിദ്ദ കണ്ണമംഗലം പ്രവാസി കൂട്ടായ്മ അഞ്ചാം വാര്‍ഷികാഘോഷവും കലാവിരുന്നും വെള്ളിയാഴ്ച

0

ജിദ്ദ: ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികാഘോഷവും കലാവിരുന്നും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകുന്നേരം 6:30-നു ജിദ്ദയിലെ റിഹൈലിയിലുള്ള അല്‍ ഗദീര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. സാംസ്കാരിക സമ്മേളനം കൂട്ടായ്മയുടെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരികളും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

റഹ്മത്ത് മുഹമ്മദ് ചിട്ടപ്പെടുത്തിയ വൈവിധ്യമാര്‍ന്ന കലാവിരുന്ന്, പൌരത്വ നിയമത്തെ അടിസ്ഥാനമാക്കി മുഹസിന്‍ കാളികാവ് അണിയിച്ചൊരുക്കി ജിദ്ദ നാടകവേദി അവതരിപ്പിക്കുന്ന ‘കാക്കകള്‍’ എന്ന നാടകം, ജിദ്ദയിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന സംഗീത വിരുന്ന്, കണ്ണമംഗലം നിവാസികള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരം തുടങ്ങിയവ ഉണ്ടായിരിക്കും. ഒപ്പന, സൂഫി ഡാന്‍സ്, ഖവാലി, അറബിക് ഡാന്‍സ്, കോല്‍ക്കളി തുടങ്ങിയ മാപ്പിള കലാരൂപങ്ങള്‍ ചടങ്ങില്‍ അവതരിപ്പിക്കും.

സൌദിയില്‍ ജോലി ചെയ്യുന്നവരും നിക്ഷേപകരുമായ കണ്ണമംഗലം പഞ്ചായത്ത് നിവാസികളെ കൂട്ടിയിണക്കി അഞ്ച് വര്‍ഷം മുമ്പാണ് കണ്ണമംഗലം പ്രവാസി കൂട്ടായ്മ രൂപം കൊണ്ടത്. ജീവകാരുണ്യ രംഗത്തും, കലാ-സാംസ്കാരിക-കായിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലും ഇതിനകം നിരവധി പ്രവര്‍ത്തനങ്ങള്‍ കൂട്ടായ്മ നടത്തി. കണ്ണമംഗലം പഞ്ചായത്തില്‍ നിര്‍മിച്ച പെയിന്‍ ആന്ഡ് പാലിയേറ്റീവ് ആസ്ഥാന കെട്ടിടം, മെഗാ മെഡിക്കല്‍ കേമ്പ്, വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍, ചികിത്സാ സഹായങ്ങള്‍, സൌദിയില്‍ കഷ്ടപ്പെടുന്ന പഞ്ചായത്ത് നിവാസികള്‍ക്ക് ധനസഹായം, ഫൂട്ബാള്‍ മേള തുടങ്ങിയവ കൂട്ടായ്മ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.

വെള്ളിയാഴ്ച നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളില്‍ കലാ സ്നേഹികളും,  സൌദിയിലെ എല്ലാ കണ്ണമംഗലം പഞ്ചായത്ത് നിവാസികളും കുടുംബങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൌജന്യമാണ്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !