കല്‍പ്പറ്റ: എം പി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണയാത്ര ജനുവരി 30ന് കല്‍പ്പറ്റയില്‍. ജനുവരി 30ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് നിന്നും രാഹുല്‍ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന യാത്ര പുതിയ ബസ്റ്റാന്‍റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പുതിയ ബസ്റ്റാന്‍റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ച നടത്തും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മതേതരത്വവും, ജനാധിപത്യവും, ഭരണഘടനയും അധികാരം ഉപയോഗിച്ച് തകര്‍ക്കുന്ന നടപടികളുമായാണ് ഫാസിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. ഭരണസംഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, രാജ്യത്തിന്‍റെ മതേതരത്വവും, ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് രാഹുല്‍ഗാന്ധി എംപി ജില്ലയില്‍ ഭരണഘടന സംരക്ഷണ യാത്ര നടത്തുന്നത്.
രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയും, യാത്രയും വന്‍വിജയിപ്പിക്കുവാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !