കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്ത സീരിയലിന് സ്റ്റേ. സീരിയൽ സംപ്രേഷണം ചെയ്യുന്നത് രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ ഇനിയും അന്വേഷണം പൂർത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ സീരിയൽ സംപ്രേഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാരൻ പറഞ്ഞു. താനും തന്റെ മാതാവും കേസിലെ നിർണായക സാക്ഷികളാണ്.
ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ കഥാപാത്രങ്ങൾക്ക് സാമ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഇത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹർജിക്കാരൻ കോടതിയെ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !