മസ്കത്ത്: ഒമാനില്‍ മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കുന്ന കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാണിജ്യ-വ്യവസായകാര്യ മന്ത്രി അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. 2021ന്റെ തുടക്കം മുതല്‍ നികുതി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു
അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് രൂപം കൊടുത്ത വിദേശ നയം തന്നെ ഒമാന്‍ ഇനിയുള്ള കാലവും പിന്തുടരുമെന്നും അതില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്ബത്തിക രംഗത്തെ വൈവിദ്ധ്യവത്കരണം ലക്ഷ്യമിട്ട് ടൂറിസം, ഫിഷറീസ്, ലോജിസ്റ്റിക്സ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. 2.5 മുതല്‍ മൂന്ന് ശതമാനം വരെയുള്ള വളര്‍ച്ചാ നിരക്കാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. വൈദ്യുതിരംഗത്ത് ഉള്‍പ്പെടെ പൊതു-സ്വകാര്യ പങ്കാളിത്തവും വിദേശനിക്ഷേപവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നിയമങ്ങള്‍ പരിഷ്കരിച്ചിട്ടുണ്ടെന്നും അല്‍ സുനൈദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !