തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെത്തുടര്‍ന്ന് ഇന്നു തന്നെ സംസ്ഥാനത്തെ പണം ഇടപാടുകളുടെ താളം തെറ്റി. എ. ടി. എമ്മുകള്‍ രാത്രിയോടെ കാലിയാകുമെന്ന് ആശങ്ക. വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്നും നാളെയും ആഹ്വാനം ചെയ്ത പണി മുടക്ക് ആരംഭിച്ചു. ഓഫീസര്‍മാരും ക്‌ളാര്‍ക്കുമാരും മറ്റു വിഭാഗം ജീവനക്കാരുമെല്ലാം സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ മിക്കവാറും എല്ലാ ബാങ്കുകളും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബാങ്കുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക സ്ഥാപനങ്ങളിലും ഇന്നും നാളെയുമായാണ് ശമ്ബള വിതരണം. മിക്കവയിലും ബാങ്ക് മുഖേനയാണ് ശമ്ബളം നല്‍കുന്നത്. ഐ.ടി മേഖലയിലെ പ്രധാനപ്പെട്ട മിക്കവാറും എല്ലാ സ്ഥാപനങ്ങള്‍ക്കും ഒന്നാം തിയതി തന്നെ ശമ്ബളം നല്‍കും. ഒന്നാം തീയതിയായ നാളെ ശമ്ബളം നല്‍കിയാലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവര്‍ക്ക് പണം ലഭിക്കുന്നതിന് തടസം നേരിട്ടേക്കാം. ഒരു മാസത്തെ അവസാന പ്രവര്‍ത്തി ദിനം തന്നെ പ്രധാന ഐ. ടി കമ്ബനികള്‍ ശമ്ബളം നല്‍കും.
ശനിയാഴ്ച ഐ. ടി സ്ഥാപനങ്ങളില്‍ മിക്കവയ്ക്കും അവധിയായതിനാല്‍ ഇന്ന് ശമ്ബളം ലഭിക്കും. സാങ്കേതികമായി പണം നെറ്റ് ബാങ്കിംഗ് വഴി കൈമാറാമെങ്കിലും എ. ടി. എമ്മിലൂടെ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. എ. ടി. എമ്മില്‍ പണം കാലിയായാല്‍ ഇവര്‍ കുഴയും. ബാങ്കുകളുടെ മറ്റു ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്കും ഇന്നും നാളെയും എ. ടി. എം മാത്രമാണ് ശരണം. സമരത്തിന്റെ പശ്ചാത്തലത്തില്‍ മിക്കവരും ഇന്ന് ഉച്ചയോടെ തന്നെ അടുത്ത മൂന്നു ദിവസത്തേയ്ക്കു വേണ്ട പണം എ. ടി. എമ്മില്‍ നിന്ന് പിന്‍വലിച്ച് കൈവശം സൂക്ഷിക്കാനാണ് സാദ്ധ്യത.
എ. ടി. എമ്മുകള്‍ക്കുള്ളില്‍ പണം നിറയ്ക്കാന്‍ ഇന്നും നാളെയും മറ്റന്നാളും ഒരു ജീവനക്കാരന്റേയും സേവനം ബാങ്കുകള്‍ക്ക് ലഭിക്കില്ല. സ്വാഭാവികമായും എ. ടി. എമ്മുകള്‍ ഓരോ മണിക്കൂറിലും കാലിയായിക്കൊണ്ടേയിരിക്കും. ഇന്നു രാത്രിയോടെ ഇത് പ്രതിഫലിച്ചു തുടങ്ങും. നാളെയും മറ്റന്നാളും ഈ പ്രതിസന്ധി പൊതു സമൂഹത്തില്‍ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യും. ജീവനക്കാരുടെ വേതനത്തില്‍15 ശതമാനമെങ്കിലും വര്‍ദ്ധന വരുത്തണമെന്നാവശ്യപ്പെട്ടാണ് ഒമ്ബതോളം സംഘടനകള്‍ ചേര്‍ന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ മൂന്നു ദിവസം തുടര്‍ച്ചയായി പണിമുടക്കുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !