1902 ല്‍ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച് എലിമെന്ററി സ്‌കൂളായി രൂപപ്പെട്ട എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ആദ്യ വിദ്യാലയമാണ് എടയൂര്‍ സരസ്വതി വിലാസം എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍. വര്‍ഷങ്ങളായി ഈ സ്ഥാപനം പാഠ്യ-പാഠ്യേതര മേഖലകളില്‍ അഭിമാനാര്‍ഹമായ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കാലത്തിന്റെ വിളക്കുമരമായി നില്‍ക്കുന്ന ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്ക് ഉതകുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കൂടാതെ ഈ വിദ്യാലയത്തില്‍ നിന്നും വിദ്യാഭ്യാസം നേടി ജീവിതത്തിന്റെ വിവിധ മേഖലകളിലെ ഉന്നത സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്ന നൂറുകണ ക്കിന് വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തിന്റെ നേട്ടവും അഭിമാനവുമാണ്.
ഈ അവസരത്തില്‍ പ്രസ്തുത വിദ്യാലയത്തിന്റെ 118-ാം വാര്‍ഷികാഘോഷവും, 38 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷം റിട്ടയെര്‍ ചെയ്യുന്ന പ്രധാനാധ്യാപിക എന്‍.ആര്‍.ശൈലജ ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്റ് കെ.ഹംസ മാസ്റ്റര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും പൊതുവിദ്യാഭ്യാസ ശാക്തീകരണ
ത്തിന്റെ ഭാഗമായി 2020-21 അധ്യയന വര്‍ഷത്തോടുകൂടി എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ ബില്‍ഡിംഗിന്റെ ശിലാസ്ഥാപനം
പ്രൊഫ: കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ്കുട്ടിയും എടയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,60,000 രൂപ ഫണ്ട് അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശുചിമുറികളുടെ താക്കോല്‍ദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവ് മാസ്റ്റര്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് വൈ.പ്രസിഡണ്ട് ആര്‍.കെ.പ്രമീള, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.കെ.റഫീഖ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.മാണിക്യന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ തിയ്യാട്ടില്‍ അബ്ദുള്ളക്കുട്ടി, ആര്‍.കെ.സുബ്രഹ്മണ്യന്‍. ഒ.കെ.സുബൈദ, സലീന വള്ളൂരാന്‍, വി.പി.സാബിറ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭ വെക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറുമെന്നും സ്വാഗതസംഘം ഭാരവാഹികളായ അമീര്‍അലി തിയ്യാട്ടിൽ,
സി.വാസുദേവന്‍, അബ്ദു സമദ് തിയ്യാട്ടില്‍, കെ.ടി.ഗഫൂര്‍ മാസ്റ്റര്‍, കെ.ടി.സഞ്ജീദ് മാസ്റ്റര്‍, എം.പി.ഇസ്ഹാഖ് എന്നിവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !