ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പാര്‍ലമെന്റിന്‍െറ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി. രാഷ്ട്രപതിയുടെ പരാമര്‍ശത്തോട് പ്രതിപക്ഷം 'ഷെയിം' വിളികളോടെ പ്രതിഷേധിച്ചു. അതേസമയം പരാമര്‍ശത്തെ ഭരണപക്ഷം ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമെന്റിന്‍െറ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്.ജമ്മു കശ്മീരിന്‍െറയും ലഡാക്കിന്‍െറയും തുല്യവികസനത്തിന് അത് വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പര ചര്‍ച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. അതേസമയം, പ്രതിഷേധത്തിന്‍െറ പേരില്‍ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍െറ സര്‍ക്കാര്‍ റെക്കോര്‍ഡ് സമയത്തില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി നിര്‍മ്മിച്ചു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പര്‍വ് ദിനത്തില്‍ ഇത് രാജ്യത്തിനായി സമര്‍പ്പിച്ചു. രാജ്യത്തെ പൗരന്‍മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റാനും അവര്‍ക്ക് ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കാനുമാണ് നമ്മുടെ ഭരണഘടന പാര്‍ലമെന്റില്‍ നിന്നും ഈ സഭയിലെ ഓരോ അംഗത്തില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
എന്‍െറ സര്‍ക്കാരിന്‍െറ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം സൗദി അറേബ്യ അഭൂതപൂര്‍വമായ രീതിയില്‍ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു, ഇതുമൂലം രണ്ട് ലക്ഷം ഇന്ത്യന്‍ മുസ്ലീംകള്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജിന്‍െറ മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായും ഓണ്‍ലൈനായും നടത്തിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.
ബോഡോ കരാര്‍ യാഥാര്‍ഥ്യമാക്കിയത് കേന്ദ്ര സര്‍ക്കാറിന്‍െറ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !