ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് കുറ്റ്യാടിയിൽ യോഗം സംഘടിപ്പിച്ച ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്കാരുടെ വിശദീകരണം കേൾക്കാനായി ബിജെപിക്കാരല്ലാത്ത മറ്റാരും ടൗണിലുണ്ടായിരുന്നില്ല. ബിജെപി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ റാലിയാണ് നാട്ടുകാർ ബഹിഷ്‌കരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യോഗത്തിന് മുമ്പായി തന്നെ വ്യാപാരികളെല്ലാം കടകളടച്ച് പോയി. നാട്ടുകാരാകട്ടെ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും ഒഴിഞ്ഞു മാറി പോകുകയും ചെയ്തു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലായി ബിജെപി നേതാക്കൾ
എം ടി രമേശും അലി അക്ബറുമാണ് യോഗത്തിൽ പങ്കെടുക്കാനിരുന്ന പ്രമുഖ നേതാക്കൾ. കുറ്റ്യാടിയിലെ ജനങ്ങൾ ഒന്നാകെ പരിപാടി ബഹിഷ്‌കരിച്ചത് വലിയ നാണക്കേടാണ് ബിജെപിക്കുണ്ടാക്കിയിരിക്കുന്നത്. നേരത്തെ ആലപ്പുഴ വളഞ്ഞവഴിയിലും ഇത്തരമൊരു ബഹിഷ്‌കരണം ബിജെപിക്ക് നേരിടേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !