ഷാർജ: അൽ ബതയിലുള്ള അൽ കഹീഫ് പ്രദേശത്ത് ഷാർജ പൊലീസ് മരുഭൂമി ഉദ്യാനാഘോഷത്തിന്റെ നാലാം പതിപ്പ് സമാപിച്ചു.
ഇരുപത്തിയാറ് ദിവസങ്ങളിലായി 86,985 സന്ദർശകരാണ് ഉദ്യാനത്തിലെത്തിയത്. അവസാന ദിവസം സന്ദർശകർക്ക് വിലയേറിയ സമ്മാനങ്ങൾ വിതരണം ചെയ്തുവെന്നും സന്ദർശകർ ഉദ്യാന വിരുന്ന് നന്നായി ആസ്വദിച്ചെന്നും സംഘാടക സമിതി ചെയർമാൻ കേണൽ ഖാലിദ് ജാസിം അൽ മസ്‌റൂയി പറഞ്ഞു.
ഷാർജ പൊലീസും അവരുടെ കുടുംബങ്ങളും സമൂഹത്തിലെ എല്ലാ അംഗങ്ങളും തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കുന്ന ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ ശൈത്യകാല ആഘോഷം ലക്ഷ്യമിട്ടതെന്നദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ ഉപഭോക്താവിന്റെ സംതൃപ്തി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യവുമായി ചേർന്നു നിന്നാണ് ഇത്തരമൊരു കൂട്ടായ്മക്ക് അവസരം ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !