പൗരത്വ പ്രതിഷേധങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ല. അവരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയാൻ തയ്യാറാകണം. സർവകലാശാലകളിൽ പോയി വിദ്യാർഥികളെ കാണണമെന്നും രാഹുൽ ആവശ്യപ്പെട്ടു
യുവാക്കളോട് മറുപടി പറയാൻ മോദി ധൈര്യം കാണിക്കണം. സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാൻ മോദി രാജ്യത്തെ വിഭജിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ തുടർ പ്രക്ഷോഭം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ
അതേസമയം ഡിഎംകെ അടക്കം ഏഴ് പ്രതിപക്ഷ കക്ഷികൾ യോഗം ബഹിഷ്‌കരിച്ചത് കോൺഗ്രസിന് തിരിച്ചടിയാണ്. സഖ്യകക്ഷിയായ ഡിഎംകെ യോഗം ബഹിഷ്‌കരിച്ചതാണ് കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്. ശിവസേന, ബി എസ് പി, എഎപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളും യോഗത്തിനെത്തിയില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !