ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. 2019ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന എൽ ഡി എഫിന്റെയും യുഡിഎഫിന്റെയും ആവശ്യം പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഇതോടെ 2015ന് ശേഷം 18 വയസ്സ് പൂർത്തിയായവരെല്ലാം വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകേണ്ടി വരും. 2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടർ പട്ടിക പുതുക്കാൻ 10 കോടിയോളം രൂപ വേണ്ടി വരുമെന്നും വാർഡ് വിഭജനം എന്ന ഭാരിച്ച ജോലി മുന്നിലുള്ളപ്പോൾ വോട്ടർ പട്ടിക പുതുക്കുന്ന ജോലി കൂടി ഏറ്റെടുക്കുന്നത് അമിത ഭാരം സൃഷ്ടിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ഇല്ലാത്തവർക്ക് പേര് ചേർക്കാൻ അവസരം നൽകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
എന്നാൽ 2015ലെ വോട്ടർ പട്ടിക വെച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇത്രയും കാലം സമയമുണ്ടായിട്ടും അവസാന ഘട്ടത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !