ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയ ഗാന്ധി. രാജ്യത്ത് മുന്‍പെങ്ങും കാണാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
മോദിയും ഷായും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി സംസാരിക്കവെ സോണിയ വിമര്‍ശിച്ചു.
അടിച്ചമര്‍ത്തലിന്റെ ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്നത്. പാരത്വ ഭേദഗതി, എന്‍ആര്‍സി വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും പോലീസിന്റെ നടപടികള്‍ നടുക്കുന്നതും വിഭാഗീയവുമാണെന്നും സോണിയ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !