
ടെഹ്‌റാന്‍: 180 യാത്രക്കാരും ജീവനക്കാരുമായി ഇറാനില്‍ നിന്നും പറന്നുയര്‍ന്ന യുക്രേനിയന്‍ ബോയിങ് 737 വിമാനം തകര്‍ന്നുവീണു. ടെഹ്റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തിനടുത്തായാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരണപ്പെട്ടുവെന്നും ഒരാള്‍ പോലും രക്ഷപ്പെട്ടില്ലെന്നും ഇറാനിലെ സന്നദ്ധ സംഘടന റെഡ് ക്രെസെന്റ് അറിയിച്ചിട്ടുണ്ട്. ഒരു ഇറാനിയന്‍ ദേശീയ ചാനലും ഇക്കാര്യം തന്നെ പറയുന്നു. ബോയിങ് 737-800 വിമാനം ടെഹ്റാനില്‍ നിന്നും പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് ടെഹ്‌റാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പരന്ദ് എന്ന സ്ഥലത്ത് തകര്‍ന്നുവീണത്.
വിമാന ട്രാക്കറായ ഫ്ലൈറ്റ് റഡാര്‍ 24 നല്‍കുന്ന വിവരം അനുസരിച്ച് ബുധനാഴ്ച പുലര്‍ച്ചെ 5:15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം(യുക്രെയിന്‍ അന്താരാഷ്ട്ര എയര്‍ലൈന്‍ ഫ്ലൈറ്റ് 752) ഒരു മണിക്കൂറോളം വൈകി 6:12നാണ് പുറപ്പെട്ടത്. യുക്രേനിയന്‍ തലസ്ഥാനമായ ക്യിവിലെ ബോറിസ്‌പില്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയത് വിമാനം യാത്ര തിരിച്ചതെന്നും ഫ്ലൈറ്റ് ട്രാക്കര്‍ പറയുന്നു. അപകടത്തിന്റെ ഒരു വീഡിയോ ദൃശ്യം ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
نخستین ویدئو از سقوط هواپیمای اوکراینی اطراف شهریار pic.twitter.com/M3bZiLLryQ— خبرگزاری ایسنا (@isna_farsi) January 8, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !