
സിഡ്‌നി: 2019 നവംബര്‍ മുതല്‍ കാട്ടുതീ പടര്‍ന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയില്‍ പതിനായിരത്തോളം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ തീരുമാനം. അനിയന്ത്രിതമായ കാട്ടുതീവ്യാപിക്കുന്നതിനിടയില്‍ ദാഹം സഹിക്ക വയ്യാതെ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് ഇത്രയധികം ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഈ സാഹചര്യത്തില്‍ ഒട്ടകങ്ങളെ കൊല്ലാന്‍ രാജ്യത്ത് അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി നടത്തും. ബുധനാഴ്ച ആരംഭിക്കുന്ന പ്രചാരണത്തിനായി ഓസീസ് സര്‍ക്കാര്‍ ഹെലികോപ്ടറുകളെ വിട്ടുനല്‍കുമെന്ന് അന്തര്‍ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 23000ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരള്‍ച്ച അതി കഠിനമാണ് . ജനവാസ മേഖലയില്‍ മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഈ പരാതികള്‍ കണക്കിലെടുത്താണ് ഓട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !