
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എസ് ടി യു (മോട്ടോർ ) ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദലി നീറ്റുകാട്ടിൽ, കെ.പി ശങ്കരൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, കെ.വി.ഉണ്ണികൃഷ്ണൻ, കെ.മുസ്തഫ മാസ്റ്റർ, കെ.പി. യൂനുസ്, സുന്ദരൻ മാസ്റ്റർ ,പി.ജയപ്രകാശ്, സ്വാദിഖ് തങ്ങൾ, എൻ.വേണുഗോപാലൻ പ്രസംഗിച്ചു.എം.ജയകുമാർ, എം.പി.ഷാഹുൽ ഹമീദ്, കരുണാകരൻ, എം.വി.ബാലൻ, പി.മോഹനൻ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !