തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഘ്പരിവാർ നേതാവ് ടി പി സെൻകുമാറിനെതിരെ പോലീസ് കേസെടുത്തു. സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസെടുത്തിട്ടുണ്ട്
മാധ്യമപ്രവർത്തകൻ കടവിൽ റഷീദിന്റെ പരാതിയിലാണ് കേസ്. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ വലിയ തെറ്റാണെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തെ കുറിച്ച് ചോദിക്കുമ്പോഴാണ് ഇയാൾ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയത്.
കടവിൽ റഷീദിനെ അടുത്തേക്ക് വിളിച്ച ശേഷം മദ്യപിച്ചിട്ടുണ്ടെന്ന് ആക്ഷേപിക്കുകയും ഹാളിന് പുറത്ത് കടക്കാൻ ആക്രോശിക്കുകയുമായിരുന്നു. സെൻകുമാറിന് ഒപ്പമുണ്ടായിരുന്ന ഗുണ്ടകൾ റഷീദിനെ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !