ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും.
വിവിധ കോടതികളില്‍ നിന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള വിധികള്‍ വന്നേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതികള്‍ തന്നെ ഹര്‍ജികള്‍ പരിഗണിക്കണമെന്നതാണ് പ്രഥമ ദൃഷ്ട്യാ തോന്നുന്നതെന്നും വിധികളില്‍ വൈരുദ്ധ്യം വരുന്നപക്ഷം സുപ്രീംകോടതിക്കു പരിഗണിക്കാവുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി വ്യാഴാഴ്ച കര്‍ണാടക കോടതി പരിഗണിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !