മലപ്പുറം: കവളപ്പാറ പുനരധിവാസവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങള്‍ക്ക് രൂക്ഷ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ കളക്ടര്‍. കവളപ്പാറ ദുരന്തത്തിന്‍റെ ഇരകള്‍ക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കളടക്ടര്‍ സ്വന്തം നിലയക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എയും ദുരിത ബാധിതരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കളക്ടര്‍ വീട് നിര്‍മിക്കാന്‍ മുന്‍കൂറായി നല്‍കുന്ന 50000 രൂപ നല്‍കാന്‍ പോലും തയ്യാറാകുന്നില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
കളക്ടര്‍ ആരോപണങ്ങള്‍ക്ക് രൂക്ഷഭാഷയിലാണ് മറുപടി നല്‍കിയിരിക്കുന്നത്. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അതെ, ഞാന്‍ അഹങ്കാരിയാണെന്ന തലക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് കളക്ടര്‍ ജാഫര്‍ മാലിക്ക് പോസ്റ്റിട്ടിരിക്കുന്നത്.
2019ലെ വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ചളിക്കല്‍ കോളനിയിലെ 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്ന ഫെഡറല്‍ ബങ്കിന്‍റെ സിഎസ്‌ആര്‍ പദ്ധതിയാണ് എംഎല്‍എ തടഞ്ഞത്. ജനപ്രതിനിധി ഇത്തരമൊരു പദ്ധതി തടയാന്‍ മുന്നിട്ടിറങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇത് നിയമപരമായി നേരിടുമെന്നും മലപ്പുറം ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !