
ഇറാഖിലെ ഇർബിലിലും അൽ അസദിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതിന് പ്രതികാരമായി യു എസ് തങ്ങളെ ആക്രമിച്ചാൽ ദുബൈയെയും ഇസ്രായേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ റവല്യൂഷണറി ഗാർഡിന്റേതാണ് മുന്നറിയിപ്പ്. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് വാർത്ത പുറത്തുവിട്ടത്.
അമേരിക്കയുടെ എല്ലാ സഖ്യരാഷ്ട്രങ്ങളെയും താക്കീത് ചെയ്യുകയാണ്. തീവ്രവാദക്കൂട്ടമായ അമേരിക്കൻ സൈന്യത്തിന് താവളമൊരുക്കാൻ തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കുന്ന സഖ്യരാജ്യങ്ങൾ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണിൽ നിന്നുണ്ടായാൽ അവിടെ ഞങ്ങൾ ലക്ഷ്യം വെക്കും. ആവശ്യമെങ്കിൽ ദുബൈയിലും ഇസ്രായേലിലും ഞങ്ങൾ ബോംബിടും എന്നായിരുന്നു റവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വ്യോമാക്രമണം നടത്തിയത്. 12ഓളം മിസൈലുകളാണ് സൈനിക താവളങ്ങളിലേക്ക് അയച്ചത്. ആക്രമണത്തിൽ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.
ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായാണ് യു എസ് സൈനിക താവളങ്ങൾ ആക്രമിച്ചതെന്ന് ഇറാൻ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കൻ സൈന്യത്തെ ഇറാൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !