ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
അതേ സമയം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളത്തില്‍ 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും എട്ട് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നു. അണുബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് 2744 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരസ്ഥിതിയാണ് നിലവിലെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും അധികൃതരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗത്തിലാണ് ചൈനയില്‍ വൈറസ് പടരുന്നത്. ചൈനയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. 15 ദിവസത്തിനകം രണ്ടാമത്തെ ആശുപത്രി പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. രാജ്യത്ത് വളര്‍ത്ത് മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !