കൊച്ചി: ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താര സംഘടനയായ എഎംഎംഎയുടെ നേതൃയോഗം ഇന്ന് ചേരും. കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ 22 ന് നടക്കേണ്ടിയിരുന്ന യോഗം പ്രസിഡന്റ് മോഹന്‍ലാല്‍ എത്താതിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കായി ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ഈ സാഹചര്യത്തില്‍, മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്ന്‍ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് തീര്‍ക്കാന്‍ ഷെയ്‌നിന് നിര്‍മാതാക്കള്‍ നല്‍കിയ സമയ പരിധി ആറിന് അവസാനിച്ചിരുന്നു. എഎംഎംഎ യോഗത്തില്‍ തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഷെയ്ന്‍.
അതേസമയം, നടന്‍ ഷെയ്ന്‍ നിഗമിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയ്‍നുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !