ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിലാണു തീപിടിത്തമുണ്ടായത്.
വ്യാഴാഴ്ച പുലര്‍ച്ച 2.40-നാണ് മൂന്നുനിലക്കെട്ടിടത്തിനു തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന്, രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്കു തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടുത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. ഒരാഴ്ച മുന്‍പു ഡല്‍ഹിയിലെ പിരാ ഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാന്‍ ആണു മരിച്ചത്.
ഒരു മാസം മുന്‍പ് കിരാരി മേഖലയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുകുട്ടികള്‍ അടക്കം ഒന്‍പതുപേരാണു മരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !