നടി ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ജെഎന്‍യുവില്‍ നടന്ന അതിക്രമണത്തിനെതിരെ പ്രതിഷേധിച്ച്, വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടി ക്യാംപസില്‍ എത്തിയത്. ഇത് ഒരു വിഭാഗക്കരെ ചൊടിപ്പിച്ചിരുന്നു. ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ ഛപാക്ക് ബഹിഷ്കരിക്കുമെന്ന് തുറന്നടിച്ച് ഇവര്‍ രംഗത്തെത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിത നടിയ്ക്കും ഛപാക്കിനും പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സര്‍ക്കാരുകള്‍. ഛപാക്ക് സിനിമയുടെ നികുതി ഒഴിവാക്കുകയാണെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ട്വീറ്റ് ചെയ്തു. ആസിഡ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ചരുടെ കഥയാണ് ഛപാക്ക് പറയുന്നതെന്നും, അതിനാല്‍ തന്നെ , സിനിമ ടിക്കറ്റിന്റെ നികുതി മധ്യപ്രദേശ് സര്‍ക്കാര്‍ ഒഴിവാക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശ്,ഛത്തീസ്ഗഡ് എന്നീവ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
ആസിഡ് ആക്രമണത്തില്‍ നിന്ന് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ഛപാക്ക്. ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പദ്മവദിന് ശേഷം പുറത്തു വരുന്ന ദീപിക ചിത്രമാണിത്. കൂടാതെ ചിത്രം നിര്‍മ്മിക്കുന്നതും നടി തന്നെയാണ്. പ്രേക്ഷകരും ബോളിവുഡും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ഛപാക്ക്. ജനുവരി 10 ചിത്രം തിയേറ്ററുകളില്‍ എത്തും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !