ജെ എൻ യുവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ചർച്ചകൾ നടക്കും. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം ഇന്ന് വൈസ് ചാൻസലർ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുമായുള്ള ചർച്ചയും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ വിദ്യാർഥി യൂനിയൻ പ്രവർത്തകരുമായി മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിസിയെ മാറ്റണമെന്ന നിർദേശം മന്ത്രാലയം അംഗീകരിക്കാത്തതിനെ തുടർന്ന് ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനെ പോലീസ് ക്രൂരമായി നേരിടുകയും ചെയ്തു
വി സിയെ മാറ്റുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥി യൂനിയൻ. ഇന്ന് സമരം പൂർവാധികം ശക്തിയോടെ പുനരാരംഭിക്കുകമെന്നാണ് യൂനിയൻ നേതാക്കൾ അറിയിച്ചത്.
ജനുവരി 5ന് മുഖംമൂടി ധരിച്ചെത്തിയ ക്രിമിനലുകൾ വിദ്യാർഥികളെയും അധ്യാപകരെയും മർദിച്ച സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതും പ്രതിഷേധത്തിന്റെ ശക്തി വർധിപ്പിക്കുന്നുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പറയുന്നുണ്ടെങ്കിലും ഡൽഹി പോലീസ് നടപടികൾ വൈകിപ്പിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !