ദുബൈ: എല്ലാ രാജ്യക്കാർക്കും യു.എ.ഇയിൽ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു.യു.എ.ഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിസകൾ അഞ്ച് വർഷത്തേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്.
യു.എ.ഇയുടെ ടൂറിസം സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം സ്ഥിരീകരിക്കുന്നതിനുമായാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയെ ഒരു പ്രധാന ആഗോള ടൂറിസം കേന്ദ്രമായി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്നും അടുത്ത 50 വർഷത്തെ വികസനത്തിനായി രാജ്യത്തെ ഒരുക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നിലവിൽ യു.എ.ഇ പ്രതിവർഷം 21 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുന്നു.
ഈ നീക്കം ടൂറിസം വ്യവസായത്തിന് ഉത്തേജനം നൽകുമെന്നും സന്ദർശകർക്ക് ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
യുഎഇയിലെ അഞ്ച് വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസ; ശൈഖ് മുഹമ്മദിനെ അഭിനന്ദിച്ച് എംഎ യൂസഫലി
ദുബായ്: അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കാനുള്ള തീരുമാനമെടുത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അഭിനന്ദിച്ച് പ്രവാസി വ്യവസായി എംഎ യൂസഫലി.
ഇത്തരം തീരുമാനം യുഎഇയിലേക്കുള്ള സന്ദര്‍ശക പ്രവാഹം വര്‍ധിപ്പിക്കുമെന്ന് എംഎ യൂസഫലി പറഞ്ഞു. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യവസായികള്‍ക്കുമായി ദുബായിലെ സബീല്‍ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കവെയാണ് പ്രവാസി വ്യവസായി എംഎ യൂസഫലി അദ്ദേഹത്തെ നേരിട്ട് അഭിനന്ദനം അറിയിച്ചത്.
പുതിയ വിസ അനുവദിക്കാനുള്ള തീരുമാനം യുഎഇയിലെ വ്യവസായങ്ങള്‍ക്ക് സഹായകമാവുമെന്നും എംഎ യൂസഫലി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനുള്ള തീരുമാനം നേരത്തെ ശൈഖ് മുഹമ്മദ് തന്നെയാണ് ട്വീറ്റ് ചെയ്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !