അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കിയതാണ് വലൻസിയയുടെ ആശ്വാസഗോൾ. കളിയുടെ പതിനഞ്ചാമത്തെ മിനിറ്റിൽ തന്നെ ടോണി ക്രൂസിലൂടെ റയൽ മഡ്രീഡ് ഗോൾ നേടി.
മുപ്പത്തിയൊൻപതാം മിനിറ്റിൽ ഫ്രാൻസിസ്‌കോ അലർകോൺ സോറസ് റയലിന്റെ ലീഡുയർത്തി. 65-ാം മിനിറ്റിൽ ലൂക മോഡ്രിച്ച് സൂപ്പർ ഗോളിലൂടെ റയലിന്റെ ലീഡ് മൂന്നിലെത്തിച്ചു. തൊണ്ണൂറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡാനിയേൽ പറേജോ ഗോളാക്കിയത് വലൻസിയക്ക് ആശ്വാസമായി.
മലയാളികളടക്കം പതിനായിരങ്ങൾ കളി കാണാൻ എത്തിയിരുന്നു. ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും തമ്മിൽ ഇന്ന് രണ്ടാം സെമി നടക്കും. ഞായറാഴ്ച ഫൈനൽ അരങ്ങേറും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !