തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച തീരുമാനത്തില്‍ തത്കാലം ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുകയില്‍ കുറവ് വരുത്തരുതെന്ന് കാട്ടി കേന്ദ്ര ഗതാഗഗത മന്ത്രായലയം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ കേരളം നടത്തിയ നിയമലംഘനം എന്താണെന്നു ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രാലയം വിശദമായ കത്തു നല്കുകയാണെങ്കില് അക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെ യ്യുമെന്ന് മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !