
ന്യൂഡല്‍ഹി: പൗരത്വ ദേഭദഗതി നിയമത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ ആഭ്യന്തര അമിത് ഷാ ക്കെതിരെ പെണ്‍കുട്ടികളുടെ പ്രതിഷേധം. ഞായറാഴ്ച ഡല്‍ഹി ലജ്പത് നഗറില്‍ ഗൃഹസന്ദര്‍ശനത്തിന് എത്തിയപ്പോളാണ് രണ്ട് പെണ്‍കുട്ടികള്‍ അമിത് ഷാക്കെതിരെ പ്രതിഷേധിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകരോടൊപ്പം ആദ്യ വീട് സന്ദര്‍ശിച്ച് പുറത്തിറങ്ങിയപ്പോള്‍ സമീപത്തെ കെട്ടിടത്തിലെ മൂന്നാം നിലയില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ വീടിെന്റ മട്ടുപ്പാവിലെത്തി 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിക്കുകയും പൗരത്വ നിയമ ഭേദഗതിക്കെതിരെ എഴുതിയ ബാനര്‍ വീടിന് പുറത്ത് തുക്കിയിടുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്ന് അപ്രതീക്ഷിത പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസിന് യാതൊന്നും െചയ്യാന്‍ സാധിച്ചില്ല.
പെണ്‍കുട്ടികള്‍ താമസിക്കുന്ന വീടിനടുത്തേക്ക് പൊലീസ് ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടി. ഒടുവില്‍ പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയ പൊലീസ് ഉടമസ്ഥനുമായി ബന്ധപ്പെട്ട് പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വീടുകളില്‍ സന്ദര്‍ശനം നടത്തി അമിത് ഷാ മടങ്ങുന്ന സമയത്ത് െപണ്‍കുട്ടികള്‍ മട്ടുപ്പാവില്‍ വന്നു നിന്നെങ്കിലും പ്രതിഷേധിച്ചില്ല. ഇതിനിടെ പെണ്‍കുട്ടികളോട് പ്രതികരണം തേടാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !