ജിദ്ദ: യാമ്പു ചെക്‌പോസ്റ്റിനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നഖല്‍ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്യുന്ന കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മയിലിന്റെ മകന്‍ ഹാഷിം ഇസ്മയില്‍ (26) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിച്ചാണ് അപകടം. 11 മാസം മുന്‍പാണ് സൗദിയില്‍ ജോലിക്കെത്തിയത്. അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മായില്‍.
യാമ്പു ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യുന്നതിനുള്ള നടപടികളുടെ പൂര്‍ത്തീകരണത്തിന് കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !