കാഷായ വസ്ത്രം ധരിച്ച് ആളുകളെ വെടിവെച്ചു കൊല്ലുന്ന കള്ള സന്ന്യാസിമാരാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂട്ടരുമെന്ന് കെ മുരളീധരൻ എംപി. ഒരു സന്ന്യാസി ലൗകിക സുഖങ്ങൾ വെടിഞ്ഞവനായിരിക്കണം. കാഷായവസ്ത്രവും രുദ്രാക്ഷവും ധരിച്ചാൽ പിന്നെ വേറെ പണിക്കൊന്നും പോകരുത്. എന്നാൽ യോഗി കാഷായ വസ്ത്രം ധരിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ജയിക്കുക, കൊടിവെച്ച കാറിൽ കയറുക എന്നിങ്ങനെയാമ്.
എന്നിട്ട് ആളുകളെ വെടിവെച്ചു കൊല്ലാനും പറയുന്നു. പത്ത് നാൽപ്പത് പേരെയാണ് ഉത്തർപ്രദേശിൽ വെടിവെച്ചു കൊന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ഹിന്ദു പുരാണത്തിൽ കള്ള സന്ന്യാസിയായത് രാവണനാണ്. രാവണന്റെ പിൻഗാമികളായ കള്ള സന്ന്യാസിമാരാണ് ഇന്ന് ആർ എസ് എസിനെ നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !