ശബരിമല യുവതി പ്രവേശന കേസിൽ ശുഭകരമായ വിധിയാണ് സുപ്രീം കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പന്തളം കൊട്ടാര നിർവാഹ സംഘം പ്രസിഡന്റ് ശശി കുമാര വർമ. അയ്യപ്പ ഭക്തരുടെ നെഞ്ചിൽ തീ കോരിയിട്ടവർക്കുള്ള തിരിച്ചടിയാകും സുപ്രീം കോടതി വിധിയെന്നും ഇയാൾ പറഞ്ഞു.
ദേവസ്വം ബോർഡ് നിലപാട് മാറ്റിയത് സ്വാഗതാർഹമാണ്. തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണ് ബോർഡിന്റെ നിലപാട് മാറ്റമെന്നും ശശി വർമ പറഞ്ഞു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹർജികളിൽ അഞ്ചംഗ ബഞ്ച് ഉയർത്തിയ ചോദ്യങ്ങൾ ഒമ്പതംഗ വിശാല ബഞ്ച് പരിഗണിക്കുകയാണ്
ഹിന്ദു എന്നതിന്റെ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാക്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ എന്നതടക്കം ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടെത്തുകയെന്നതാണ് ഒമ്പതംഗ ബഞ്ചിന്റെ ലക്ഷ്യം. ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെൺ ചേലാ കർമം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുക ഒമ്പതംഗ ബഞ്ചിന്റെ വിധിക്ക് ശേഷമാകും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !