മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കുക: റിയാദ് എസ്.ഐ.സി മനുഷ്യ ജാലിക സംഗമം

0

റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്  രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കൊണ്ട് എസ്.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു.   

സംഗമം അഭിപ്രായപ്പെട്ടു. വിത്യസ്ത മതങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്കാരിക പാരമ്പര്യത്തെ തകർത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിർത്ത് തോൽപിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.

എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കർ ഫൈസി വെള്ളില അദ്ധ്യക്ഷത വഹിച്ചു. മുജീബ് ഫൈസി മമ്പാട് പ്രാർത്ഥന നടത്തി. 

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമ സമര പോരാട്ടം കൊണ്ട്  രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ മതേതര ഇന്ത്യയെന്ന വികാരത്തിൽ ഒന്നിപ്പിച്ചു.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തുടര്‍ന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള യുപിഎ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് വരണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.

സലീം വാഫി മുത്തേടം പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുറഹിമാൻ ഹുദവിയും, അബ്ദുൽ ജലീൽ ഫൈസിയും ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനാലാപനം  ആലപിച്ചു. മുഹമ്മദ് കോയ വാഫി വയനാട് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയ പ്രഭാഷണവും, പോരാട്ട വീഥിയിലെ വർത്തമാനകാല ഇന്ത്യ എന്ന വിഷയത്തിൽ  സത്താർ താമരത്തും പ്രഭാഷണം നടത്തി.

അഷ്റഫ് വേങ്ങാട്ട് (കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി),  സി പി മുസ്തഫ (കെ.എം.സി.സി റിയാദ്), സി എം കുഞ്ഞി കുമ്പള (ഓ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (സത്യം ഓൺലൈൻ), ഉബൈദ് എടവണ്ണ (ന്യൂസ് ടുഡേ) പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

വി.പി മുഹമ്മദലി ഹാജി, ഉമർകോയ ഹാജി യൂണിവേഴ്‌സിറ്റി, എം ടി പി മുനീർ അസ്അദി, അസീസ് വാഴക്കാട്, ശമീർ പുത്തൂർ, മൻസൂർ വാഴക്കാട്, ഉമർ ഫൈസി, മസ്ഹൂദ് കൊയ്യോട് നേതൃത്വം നല്‍കി. ഹബീബുള്ള പട്ടാമ്പി സ്വാഗതവും അസ്ലം മൗലവി അടക്കാത്തേട് നന്ദിയും പറഞ്ഞു.





ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !