ക്യാമ്പസുകളിൽ കലാപമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ജെ എൻ യുവിൽ നടക്കുന്നതെന്ന് വി മുരളീധരൻ

0

ജെ എൻ യുവിൽ വിദ്യാർഥികളെയും അധ്യാപകരെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മർദിച്ച സംഭവം ആസൂത്രിതമായ ഗൂഢാലോചനയെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ ക്യാമ്പസുകളിലാകെ കലാപമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ജെ എൻ യുവിൽ ഉണ്ടായത്.

എ ബി വി പിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അത്ഭുതമില്ല. കേരളത്തിലെ കലാലയങ്ങളിൽ അക്രമം അഴിച്ചുവിട്ട ശേഷം അതിന് ഇരയായവരെ അക്രമികളായി ചിത്രീകരിക്കുന്ന പാരമ്പര്യവും ചരിത്രവുമാണ് മാർക്‌സിസ്റ്റ് പാർട്ടിയുടേത്. ജെ എൻ യുവിൽ നടന്നതും ഇത്തരത്തിലുള്ള ഗൂഢാലോചനയാണെന്ന് വി മുരളീധരൻ പറയുന്നു

ഇടതുപക്ഷവിദ്യാർഥികളും തീവ്രവാദ വിദ്യാർഥികളും കോൺഗ്രസ് അനുകൂല വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ ജെ എൻ യുവിലെ സാധാരണഗതിയിലുള്ള പ്രവർത്തനം തടസ്സപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും അതിനെ തുടർന്നുണ്ടായ അക്രമവുമാണ് സംഭവം. അക്രമം അഴിച്ചുവിട്ട കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും വി മുരളീധരൻ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !