
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചുമതിച്ചുവെന്ന് കണക്കുകള്‍. 2020-നെ വരവേല്‍ക്കാന്‍ മലയാളി വാങ്ങിക്കൂട്ടിയത് 89.12 കോടിയുടെ മദ്യമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ അധികവില്പന നടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ക്രിസ്മസ്-ന്യൂ ഇയര്‍ കാലത്തെ ആകെ മദ്യവില്പന നോക്കിയാല്‍ നാമമാത്ര വര്‍ധന മാത്രമാണ് ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 22 മുതലുള്ള കണക്കെടുത്താല്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 522 കോടിയുടെ മദ്യമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം മാത്രം അധികാമാണിത്. ഈ വര്‍ഷത്തെ വില വര്‍ധനവ് കൂടി പരിഗണിച്ചാല്‍ കാര്യമായ വര്‍ധനയില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്.
പുതുവര്‍ഷത്തില്‍ ഏറ്റവും അധികം മദ്യവില്പന നടന്നത് തിരുവനന്തപുരത്തെ ഒൗട്ട്ലെറ്റിലാണ്. ഇവിടെ 88.05 ലക്ഷം രൂപയുടെ മദ്യം വിറ്റു. 71.04 ലക്ഷം രൂപയുടെ മദ്യം വിറ്റ പാലാരിവട്ടം ഒൗട്ട്ലെറ്റാണ് കച്ചവടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !