നിര്‍ഭയ കേസ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന പ്രതിയുടെ വാദം കോടതി തള്ളി

0

ന്യൂ ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്ബോള്‍ താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദമാണ് ജസ്റ്റീസ് ആര്‍.ഭാനുമതി അധ്യക്ഷയായ ബെഞ്ച് തള്ളിയത്. 

പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പ്രതി പിന്നീട് കെട്ടിച്ചമച്ചതല്ലേ എന്നും കോടതി ചോദിച്ചു. ഇതിന് മുന്‍പ് ഡല്‍ഹി ഹൈക്കോടതിയിലും പ്രതി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് കോടതി ഹര്‍ജി മുഖവിലക്കെടുക്കാതെ തിടുക്കത്തില്‍ വിധി പറഞ്ഞിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനാണ് നടപ്പിലാക്കുക. പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതിയും മുഖവിലക്കെടുത്തില്ല.

2012 ഡിസംബര്‍ 16നു രാത്രി പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരമര്‍ദനത്തിനും ഇരയാക്കി കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറക്കിയിരുന്നു. ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !