ഡിജിറ്റല്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കൂ; മുന്നറിയിപ്പുമായി കേരള പോലീസ്

0


ഡിജിറ്റല്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷതയെന്ന് കേരള പോലീസ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം മുന്‍കൂറായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ധാരാളം വ്യപാരികളെ തട്ടിപ്പിനിരയാക്കിയ സംഭവങ്ങള്‍ അടുത്തിടെ പലയിടങ്ങളിലും ഉണ്ടായി. ഡിജിറ്റല്‍ പണമിടപാടുകള്‍ ജാഗ്രതയോടെ വേണം അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡിജിറ്റല്‍ പണമിടപാട് രംഗത്തിന് ശക്തിപകരുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐ. മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴി ഏത് സമയവും വളരെ എളുപ്പം പണമിടപാടുകള്‍ സാധ്യമാണ് എന്നതാണ് യുപിഐയുടെ സവിശേഷത.
ഡിജിറ്റല്‍ പണമിടപാടുകളില്‍ പിന്‍ രഹസ്യമായി സൂക്ഷിക്കുക. എ ടി എം പിന്‍ പോലെത്തന്നെ യു പി ഐ പിന്‍ ആരുമായും പങ്കിടാതിരിക്കുക. പരിചയക്കാരുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും കാരണം ഇത് നിങ്ങളുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും.

സാധനങ്ങള്‍ വാങ്ങാന്‍ യുപിഐ ഉപയോഗിക്കുമ്ബോള്‍ നിങ്ങളുടെ ഫോണിലേക്ക് കളക്റ്റ് റിക്വസ്റ്റ് വരും അത് നിങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ആ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. നിങ്ങളുടെ അംഗീകാരമില്ലാതെ യുപിഐ വഴി പണമിടപാടുകള്‍ നടത്താനാവില്ല. അതുകൊണ്ട് കളക്റ്റ് റിക്വസ്റ്റുകള്‍ വരുമ്ബോള്‍ അവ വ്യക്തമായി പരിശോധിച്ച്‌ നിങ്ങളുടെ പണമിടപാട് തന്നെയല്ലേ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അതിന് അംഗീകാരം നല്‍കുക.

പണം ഇങ്ങോട്ട് ലഭിക്കുന്നതിനായി യുപിഐ പിന്‍ നല്‍കേണ്ടതില്ല യുപിഐ പിന്‍ നല്‍കുന്നു എന്നതിനര്‍ത്ഥം നിങ്ങള്‍ ആര്‍ക്കെങ്കിലും പണം നല്‍കുന്നു എന്നാണ്. നിങ്ങളുടെ പണം എങ്ങോട്ടാണ് പോകുന്നു എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വിശ്വാസയോഗ്യമായ ആപ്പുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. ഹാനികരമായ ആപ്പുകളിലൂടെ സ്ക്രീനില്‍ ടൈപ്പ് ചെയ്യുന്ന നിങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ആക്സസ് ചെയ്യാനാകും.നിങ്ങളുടെ യു പി ഐ പിന്‍ വിശ്വാസയോഗ്യമായ ആപ്പുകളില്‍ പണം അടിക്കുമ്ബോള്‍ മാത്രമേ നല്‍കാവൂ. ലിങ്കുകളില്‍ നിന്ന് ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോമുകളിലും നിങ്ങളുടെ യു പി ഐ പിന്‍ പങ്കിടുമ്ബോള്‍ ജാഗ്രത പുലര്‍ത്തുക. അപരിചിതര്‍ അയക്കുന്ന കളക്റ്റ് റിക്വസ്റ്റുകള്‍ നിരസിക്കുക: ചിലപ്പോള്‍, ഒരു അപരിചിതന്‍ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് കളക്റ്റ് റിക്വസ്റ്റുകള്‍ അയച്ചേക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കാം. റിക്വസ്റ്റ് അയക്കുന്നയാളെ നിങ്ങള്‍ക്ക് പരിചയമില്ലെങ്കില്‍ അവരയക്കുന്ന അഭ്യര്‍ത്ഥന നിരസിക്കുക.


കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പേയ്‌മെന്റ് ആപ്പ് മാത്രം ഉപയോഗിക്കുക. നിങ്ങളുടെ പേയ്‌മെന്റ് ആപ്പില്‍ നിന്നും കസ്റ്റമര്‍ കെയറിന്റെയും സപ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ കണ്ടെത്തുക. ഇന്‍റര്‍നെറ്റില്‍ കാണുന്ന വിശ്വാസ്യതയില്ലാത്ത നമ്ബറുകള്‍ ഉപയോഗിക്കരുത്. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്ബറുകള്‍ ഇന്റെര്‍നെറ്റില്‍ നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !