ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായില്ല. റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയതാണ് തിരിച്ചടിയായത്. ചൊവ്വാഴ്ച കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്ന് കേജരിവാള്‍ അറിയിച്ചു.
ജനത്തിരക്കു കാരണം വാല്മീകി മന്ദിറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയ്ട്ട് മൂന്നു മണിക്കു മുന്‍പ് റിട്ടേണിംഗ് ഓഫിസറുടെ കെട്ടിടത്തിനു സമീപം എത്താന്‍ സാധിച്ചില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി സ്ഥാനാര്‍ഥി വൈകിട്ട് മൂന്നുമണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസില്‍ എത്തണമെന്നാണു ചട്ടം. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ്. പതിനൊന്നിനു ഫലമറിയാം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !