കാരണം വിശദീകരിക്കാതെയാണ് തന്റെ ദയാഹർജി തള്ളിയതെന്ന നിർഭയ കേസ് പ്രതി മുകേഷ് സിംഗ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി ദയാഹർജി പരിഗണിച്ചിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി
രാഷ്ട്രപതി ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജയിലിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന പ്രതിയുടെ ആരോപണങ്ങളും കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.
ഫെബ്രുവരി 1നാണ് നാല് പ്രതികളെയും തൂക്കിലേറ്റുന്നത്. ഇതിനിടെ കേസിലെ മറ്റൊരു പ്രതി അക്ഷയ് കുമാർ സിംഗ് സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകി. നേരത്തെ വിനയ് ശർമയുടെയും മുകേഷ് സിംഗിന്റെയും തിരുത്തൽ ഹർജികൾ കോടതി തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !